Pettasangham
അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല യാത്ര; ഭക്തിയുടെയും പാരമ്പര്യത്തിന്റെയും സജീവ പിൻതുടർച്ച
അമ്പലപ്പുഴയും അയ്യപ്പനും
ശബരിമല ശ്രീധർമ്മശാസ്താവിന്റെ മാതൃസ്ഥാനമാണ് അമ്പലപ്പുഴയെന്നാണ് ഐതിഹ്യം. അമ്പലപ്പുഴ കൃഷ്ണനെ അയ്യപ്പസ്വാമിയുടെ അമ്മയായി കരുതി ആരാധിക്കുന്ന പാരമ്പര്യം ഇപ്പോഴും തുടരുന്നു. പുരാതന കാലത്തുതന്നെ ചെമ്പകശ്ശേരി, പന്തളം എന്നീ നാട്ടുരാജ്യങ്ങൾ തമ്മിൽ വലിയ സൗഹൃദം നിലനിന്നിരുന്നു. കടൽത്തീര രാജ്യമായ ചെമ്പകശ്ശേരിയെ സഹായിക്കാൻ പന്തളം രാജകൊട്ടാരത്തിലെ രാജകുമാരനായിരുന്ന മണികണ്ഠൻ പലപ്പോഴും എത്തിയിരുന്നതായി കഥകളുണ്ട്. അമ്പും വില്ലും ഉപയോഗിക്കുന്നതിൽ വിദഗ്ധനായ മണികണ്ഠൻ കടൽകൊള്ളക്കാരനായ വാവരുടെ ആക്രമണങ്ങളെ തടയാൻ ചെമ്പകശ്ശേരി രാജാവിനെ സഹായിച്ച കഥകൾ നാട്ടുചരിത്രത്തിൽ മായാതെ പതിഞ്ഞു കിടക്കുന്നുണ്ട്.
പിന്നീട് പന്തളം കൊട്ടാരത്തിലെ വാസം ഉപേക്ഷിച്ച്, കാനന വാസത്തിനായി മണികണ്ഠൻ പുറപ്പെട്ടു. കൊടും കാടിനു നടുവിൽ ക്ഷേത്രം പണിയുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ക്ഷേത്രം നിർമിക്കുന്നതും ഏറെ ശ്രമകരമായിരുന്നു. ഇക്കാര്യത്തിൽ ചെമ്പകശ്ശേരി രാജാവും പ്രജകളും പന്തള രാജനെ അകമഴിഞ്ഞ് സഹായിച്ചു. ശബരിമല ക്ഷേത്ര നിർമ്മാണത്തിൽ സഹായം നൽകിയ ചെമ്പകശ്ശേരി രാജ്യമാണ് ഇപ്പോൾ അമ്പലപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അമ്പലപ്പുഴ ദേശവും ശബരിമല ക്ഷേത്രവുമായുള്ള ഈ പവിത്രബന്ധം ഒട്ടും മങ്ങലേൽക്കാതെ കാത്തുപോരുവാൻ അയ്യപ്പഭക്തർക്ക് കഴിയുന്നുണ്ട്.
അമ്പലപ്പുഴ ദേശക്കാരുടെ ആചാരപരമായ ശബരിമലയാത്രയ്ക്ക് ഇപ്പോൾ നേതൃത്വം വഹിക്കുന്നത് അമ്പലപ്പുഴ യോഗം പേട്ടസംഘം ട്രസ്റ്റാണ്. 51 ദിവസം നീളുന്ന വ്രതാനുഷ്ഠാനങ്ങളോടെയുള്ള ഈ ശബരിമല യാത്ര കേരളത്തിലെ ഹൈന്ദവ വിശ്വാസ പാരമ്പര്യത്തിന്റെ വേറിട്ട മാതൃകകളിലൊന്നാണ്. വൃശ്ചികമാസം ഒന്നാം തീയതി മുദ്രമാലയണിഞ്ഞ് വ്രതം തുടങ്ങി, മകരജ്യോതി ദർശന സമയത്ത് ശബരിമല സന്നിധാനത്തെത്തി ദർശനം പൂർത്തിയാക്കി മടങ്ങും വിധമാണ് ഓരോ വർഷവും അമ്പലപ്പുഴ സംഘം ശബരീശ ദർശനയാത്ര നടത്തുന്നത്. 10 ദിവസം നീളുന്ന കാൽനട യാത്രയാണിത്.
ആഴിപൂജ മുതൽ കെട്ടുനിറ വരെ
10 ദിവസം നീണ്ടുനിൽക്കുന്ന ഭക്തി നിർഭരമായ ചടങ്ങുകൾ മുറതെറ്റാതെ ആചാരപ്രകാരം നിർവഹിച്ചുകൊണ്ടാണ് അമ്പലപ്പുഴക്കാരുടെ ശബരിമലയാത്ര. മണ്ഡലക്കാലം തുടങ്ങുമ്പോൾ നാട്ടിലെ ക്ഷേത്രങ്ങളിലും വീടുകളിലും ആഴിപൂജ നടത്തുന്നതാണ് പ്രധാന മുന്നൊരുക്കം. മകരവിളക്കിനോടടുപ്പിച്ച് യാത്രാസമയം ആവുമ്പോഴേക്കും എല്ലാ കരകളിലും നിന്നുള്ള ഭക്തർ കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിൽ ഒത്തുചേരും. ഭഗവദ്ദർശനവും വഴിപാടുകളും കഴിഞ്ഞ ശേഷമാണ് രഥഘോഷയാത്ര പുറപ്പെടുക.
View Eventsചരിത്രവും പൈതൃകവും
അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ശബരിമലക്ഷേത്ര നിർമ്മാണ കാലത്തിനും മുൻപാണ് ഈ ചരിത്രം തുടങ്ങുന്നത്. വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും വനത്തിനുള്ളിൽ പുതിയ വഴിതെളിച്ച് എത്തിചേരുക എന്നതുതന്നെ അക്കാലത്ത് വലിയ സഹസമായിരുന്നു. ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം ഒരുക്കി കരിങ്കല്ല് ഉപയോഗിച്ച് തറയും ചുവരുകളും കെട്ടി ഉയർത്തുക എന്നത് അതിലേറെ ദുഷ്‌കരമായിരുന്നു. ആയുധങ്ങളായി ചുറ്റികയും മഴുവും ഒക്കെ മാത്രം ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്.
ശബരിമലയിൽ അയ്യപ്പക്ഷേത്രം നിർമ്മിക്കുക എന്ന പുണ്യകർമ്മത്തിന് പന്തളത്തു കൊട്ടാരത്തിൽനിന്ന് ശ്രമങ്ങൾ തുടങ്ങി. ഇക്കാര്യത്തിൽ വലിയ സഹായവുമായി ചെമ്പകശ്ശേരിയിലെ ആളുകളും കൈമെയ് മറന്ന് പ്രവർത്തിച്ചു. ശമ്പരിമല ക്ഷേത്രത്തിന്റെ വടക്കുഭാഗം നിർമ്മിച്ചത് ചെമ്പകശ്ശേരിയിൽ നിന്ന് എത്തിയവരാണെന്നാണ് പഴമക്കാർ പറയുന്നത്. ആദ്യകാലങ്ങളിൽ അമ്പലപ്പുഴയിൽ നിന്ന് എത്തുന്നവരായിരുന്നു ശബരിമല സന്നിധാനത്ത് ശ്രീകോവിലിനു വടക്കുഭാഗത്ത് വിരിവച്ച് വിശ്രമിച്ചിരുന്നത്. അക്കാലത്ത് വളരെ കുറച്ച് ഭക്തർ മാത്രമേ ശബരിമല അയ്യപ്പസന്നിധിയിൽ എതിയിരുന്നുള്ളു. പിന്നീട് തിരക്ക് വർധിച്ചപ്പോൾ പല മാറ്റങ്ങളും വന്നു. എങ്കിലും ആചാരാനുഷ്ടാനങ്ങൾ പിൻതുടർന്ന് അമ്പലപ്പുഴദേശക്കാർക്ക് ശബരിമലയിൽ പ്രത്യേക സൗകര്യങ്ങൾ ഇപ്പോഴും ഒരുക്കിനൽകുന്നുണ്ട്.
Annadhanam Availability
Dates shown in green are available. To book Annadhanam, please contact the trust officials directly. Online booking is not available.
Annadhanam Bookings
Aazhi Pooja List
| Date | Place |
|---|---|
| 21 Nov 2026 | Renjith - Chaithram, Amayida |
| 25 Nov 2026 | Cheerappanchira, Muhamma |
| 28 Nov 2026 | Sasidaran Pillai - Sreenilayam (Veluthedathuparambu), Amayida |
| 09 Dec 2026 | Puthukulangara Bhagavathy Temple, Kakkazhom |
| 12 Dec 2026 | Mallassery Mahadeva Temple, Komana |
| 13 Dec 2026 | Thevarunada Temple, Neerkunnam |
| 16 Dec 2026 | Murukkuveli Bhagavathy Temple, Purakkad |
| 17 Dec 2026 | Sathyan - Vadakkakom, Komana |
| 18 Dec 2026 | Erattakulangara Mahadeva Temple, Komana |
| 19 Dec 2026 | Adimana Bhadrakali Temple, Ambalapuzha |
| 20 Dec 2026 | Panayannar Kavu Devi Temple, Karoor |
| 21 Dec 2026 | Bhairavaswamy Temple, Komana |
| 22 Dec 2026 | AYPST - Ambalapuzha Temple |
| 23 Dec 2026 | Kayipalli Devi Temple, Kakkazhom |
| 24 Dec 2026 | Kovilparampu Sankaranarayanana Swamy Temple, Karoor |
| 26 Dec 2026 | Kanjoor Madom Vanadurgga Devi Temple, Karoor |
| 09 Jan 2027 | Manimalakkavu Devi Temple |
| 11 Jan 2027 | Erumeli Sree Dharma Shastha Temple |
| 14 Jan 2027 | Sannidhanam |
ശബരിമല യാത്രയിലെ ചടങ്ങുകൾ
മണിമലക്കാവിൽ ആഴിപൂജ
പന്തളത്ത് കൊട്ടാരത്തിലെ രാജ്‍ഞിക്ക് മരുന്നുണ്ടാക്കാൻ വേണ്ടി പുലിപ്പാൽ തേടി വന്ന അയ്യപ്പൻ പുലിയെ കണ്ടെത്തിയ സ്ഥലമെന്ന് കരുതുന്ന പുലിപ്പാറ ഈ ക്ഷേത്രത്തിനടുത്താണ്. അവിടെയും ഭക്തർ എത്താറുണ്ട്. ഈ വർഷത്തെ ആഴിപൂജ ധനു മാസം 25-ാം തീയതി നടക്കും.
എരുമേലിപ്പേട്ട
പമ്പാസദ്യയും പമ്പവിളക്കും
സന്നിധാനത്തെ ശീവേലി
Our Leadership & Committee
സമൂഹപ്പെരിയോൻ
N Gopalakrishna Pillai
കരപ്പെരിയോൻമാർ
P Sadasivan Pillai
Komana
R Gopakumar
Kakkazham
K Chandu
Karoor
R Madhu
Amayida
K Chandrakumar
Karumady
C Sasikumar
Ambalapuzha
K Sobhanan
Purakkad
Executive Committee
Gopakumar R
President
Vinodkumar G
Secretary
Harikumar K C
Treasurer
Jithin Raj R
Vice President
Radhakrishnan C
Joint Secretary
Madhu R
Committee Member
Venugopal P
Committee Member
Ashok C
Committee Member
Vivek V
Committee Member
Raju R
Committee Member
മണ്ഡലകാലത്തെ അന്നദാനം
മണ്ഡലകാലാരംഭമായ വൃശ്ചികം ഒന്നുമുതൽ 49 ദിവസക്കാലം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അന്നദാനം നടത്തിയ ശേഷമാണ് സംഘം ശബരിമല യാത്രയ്ക്ക് പുറപ്പെടുന്നത്. രഥയാത്രയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ അന്നദാനത്തിലൂടെ മണ്ഡലകാലത്ത് അമ്പലപ്പുഴയിൽ ക്ഷേത്രദർശനത്തിനെത്തിച്ചേരുന്ന ലക്ഷക്കണക്കിന് സ്വാമിമാർക്കും ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴക്കഞ്ഞി എന്നിവ ഭക്ത്യാദരപൂർവ്വം വിതരണം ചെയ്തുവരുന്നു.
Contact Us
We welcome your questions, feedback, and participation. Reach out to us anytime.
South Gate, Ambalapuzha P.O,
Alappuzha - 688561